കെനിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലും 36 മരണം.മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന വെസ്റ്റ് പൊകോട്ട് മേഖലയിലാണ് ശക്തമായ മഴ പെയ്തത്.
വെള്ളിയാഴ്ച രാത്രിയോടെ പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.