കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്തായ ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ബുധനാഴ്ച്ചയാണ് ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി എടുക്കുക.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളി കൊലപാതക കുറ്റം സമ്മതിച്ച് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാകും കേസില്‍ നിര്‍ണായകമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരനായ നോബിള്‍, സഹോദരി സിസിലിയുടെ ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.