കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേഡ് എസ്ഐയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയകാലാവീട്ടില് ശശിധരനാണു മരിച്ചത്. കൊലപാതകമെന്നു പോലീസ് സംശയിക്കുന്നു.
പ്രഭാതനടത്തത്തിനുപോയ ശശിധരനെ ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണു വീടിനുസമീപത്തെ വഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്രവിതരണത്തിനു പോയ യുവാവ് മൃതദേഹം കണ്ടു നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തും മുഖത്തും പരിക്കുകളുണ്ടായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അതിനാല്‍ ആദ്യം ആളെ തിരിച്ചറിയാന്‍പോലും കഴിഞ്ഞില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
ശശിധരന്റെ തലയ്ക്കു പിന്നിലേറ്റിട്ടുള്ള പരിക്കാണു സംഭവം കൊലപാത സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നത്. ശശിധരന്റെ അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.