മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച്‌ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. ട്വീറ്ററിലൂടെയാണ് അജിത്തിന്‍റെ പ്രതികരണം.

ശനിയാഴ്ച ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി ട്വീറ്റിറിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് അജിത്തിന്‍റെ ട്വീറ്റ്.

മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും അജിത് ട്വീറ്റില്‍ വ്യക്തമാക്കി.

Ajit Pawar

@AjitPawarSpeaks

Thank you Hon. Prime Minister @narendramodi ji. We will ensure a stable Government that will work hard for the welfare of the people of Maharashtra. https://twitter.com/narendramodi/status/1198070368478515201 

Narendra Modi

@narendramodi

Congratulations to @Dev_Fadnavis Ji and @AjitPawarSpeaks Ji on taking oath as the CM and Deputy CM of Maharashtra respectively. I am confident they will work diligently for the bright future of Maharashtra.

7,530 people are talking about this

വെള്ളിയാഴ്ച രാത്രി 9 മണിവരെ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യാപൃതനായിരുന്ന അജിത് പവാര്‍ ശനിയാഴ്ച പുലര്‍ച്ചെ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്ബോഴാണ് അജിത്‌ പവാര്‍ കൂറ് മാറിയത്. എന്തായാലും അജിത് പവാറിന്‍റെ കളംമാറ്റം ഞെട്ടലോടെയാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം കണ്ടത്.

രാഷ്ട്രീയത്തില്‍, കൂറുമാറ്റം വലിയ കാര്യമല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതൊരു സ്ഥിരം കാഴ്ചയുമാണ്. എങ്കിലും, എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്കകം അജിത് പവാര്‍ നടത്തിയ ചുവടുമാറ്റം എന്തായാലും എന്‍സിപിയ്ക്ക് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല്‍, അവസാന നിമിഷം കൂറ് മാറിയെങ്കിലും സഹോദരപുത്രന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍…