മുംബൈ: മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ നാടകങ്ങള്‍ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ ഏകമകള്‍ സുപ്രിയ സുലെയെ കാര്യമായി ബാധിച്ചതായി അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച രാത്രി 9 മണിവരെ ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യാപൃതനായിരുന്ന അജിത് പവാര്‍ ശനിയാഴ്ച പുലര്‍ച്ചെ ബിജെപിയ്ക്ക് പിന്തുണ നല്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
രാഷ്ട്രീയത്തില്‍, കൂറുമാറ്റം വലിയ കാര്യമല്ല എങ്കിലും, ഒരു രാഷ്ട്രീയ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയാണ്.
എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അജിത് പവാര്‍ നടത്തിയ ചുവടുമാറ്റം എന്തായാലും പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ ഏകമകള്‍ സുപ്രിയയെ കാര്യമായി ബാധിച്ചു. ഇത് അവരുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളില്‍ പ്രതിഫലിക്കുന്നുമുണ്ട്. ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാര്‍.
സുപ്രിയയുടെ ഒരു സ്റ്റാറ്റസ് ഇപ്രകാരമാണ്: ‘ഞാന്‍ വിശ്വസിക്കുന്നത്…അധികാരം വരികയും പോവുകയും ചെയ്യും. ബന്ധങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം’. കുടുംബബന്ധങ്ങള്‍ക്ക് അവര്‍ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സുപ്രിയയുടെ മറ്റൊരു സ്റ്റാറ്റസ് ഇങ്ങനെ: ഗുഡ് മോണി൦ഗ്… മൂല്യങ്ങള്‍ക്കാണ് അന്തിമ വിജയം. സത്യസന്ധതയും കഠിനാധ്വാനവും ഒരിക്കലും പാഴായിപ്പോകില്ല. ആ വഴി കാഠിന്യമേറിയതാണ്. എന്നാല്‍ അതാണ് ദീര്‍ഘകാലം നിലനില്ക്കുക..
അതേസമയം, ദേവേന്ദ്ര ഫട്നവിസിനൊപ്പം ചേര്‍ന്ന് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വാര്‍ത്ത പുറത്തു വന്നതോടൊപ്പം, കുടുംബവും പാര്‍ട്ടിയും പിളര്‍ന്നെന്നായിരുന്നു സുപ്രിയയുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ്. അവര്‍ ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും കല്‍പ്പിക്കുന്ന വിലയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്ബോഴാണ് അജിത് പവാര്‍ കൂറ് മാറിയത്. എന്തായാലും അജിത് പവാറിന്റെ കളംമാറ്റം ഞെട്ടലോടെയാണ് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം കണ്ടത്.
എന്നാല്‍, അവസാന നിമിഷം കൂറ് മാറിയെങ്കിലും സഹോദരപുത്രന് പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍…