ന്യൂഡല്‍ഹി: മഹാരാഷ്​ട്രയില്‍ അടിയന്തര വിശ്വാസ വോ​ട്ടെടുപ്പിന്​ സുപ്രീംകോടതി ഉത്തരവിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക്​ ദേവേന്ദ്ര ഫട്​നാവിസ്​ നല്‍കിയ കത്ത്​ ഹാജരാക്കണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാ കക്ഷികള്‍ക്കും ഇതുമായി ബന്ധപ്പെട്ട്​ കോടതി നോട്ടീസയച്ചു. നാളെ രാവിലെ 10.30ന്​ കേസ്​ വീണ്ടും പരിഗണിക്കും.

ഗവര്‍ണര്‍ വിവേചനാധികാരം പ്രയോഗിച്ചത്​ ശരിയായ രീതിയിലാണോ എന്നതാണ്​ സുപ്രീംകോടതി നാളെ പരിശോധിക്കുക. വിശ്വാസവോ​ട്ടെടുപ്പ്​ ഉടന്‍ നടത്തണമെന്ന പ്രതിപക്ഷത്തി​​​െന്‍റ രണ്ടാമത്തെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. അതേസമയം, ഗവണറുടെ മുന്‍ ഉത്തരവുകള്‍സ്​റ്റേ ചെയ്യാന്‍ കോടതി തയാറായില്ല.

മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്​നാവിസെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ്​​ ഹരജിയിലെ പ്രധാന ആവശ്യം. അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട്​ തേടാന്‍ ദേവേന്ദ്ര ഫട്​നാവിസിനോട്​ ആവശ്യപ്പെടണമെന്നും മഹാരാഷ്​ട്രയിലെ പ്രതിപക്ഷ സഖ്യം ആവശ്യപ്പെടുന്നുണ്ട്​.