വാഷിംഗ്ടണ്‍: അലാസ്‌കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അലാസ്‌കയിലുണ്ടായത്. ഭൂചലനം അനുഭവപ്പെട്ടത് ഞായറാഴ്ച പുലര്‍ച്ചെയാണ്. ഉപരിതലത്തില്‍ നിന്നും 25.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്.

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. കൂടുതല്‍ ഭൂചലനത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.