ഡാളസ്: ഒക്ടോബര്‍ ഇരിപത്തിയാറാം തീയതി ഡാളസ്സില്‍ വെച്ച് നടന്ന ഫോമായുടെ അഞ്ചംഗ ജുഡീഷ്യല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ സ്ഥാനമേറ്റു.

നാല് വര്‍ഷം കാലാവധിയുള്ള ഈ കൗണ്‍സിലിന്റെ ചെയര്‍മാനായി മാത്യു ചെരുവിലും, വൈസ് ചെയര്‍മാനായി യോഹന്നാന്‍ ശങ്കരത്തിലും, സെക്രെട്ടറിയായി സുനില്‍ വര്‍ഗ്ഗീസും, കൗണ്‍സില്‍ അംഗങ്ങളായി ഫൈസല്‍ എഡ്വേഡ് (കൊച്ചിന്‍ ഷാജി)യും, തോമസ് മാത്യുവും, ബാബു മുല്ലശ്ശേരിയും സ്ഥാനമേറ്റു.

ബേബി ഊരാളില്‍, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ് എന്നിവരടങ്ങുന്ന ഇലക്ഷന്‍ കമ്മീഷന്‍ ആണ് തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ കൗണ്‍സില്‍ യോഗത്തിലാണ്, വിജയികളില്‍ നിന്നും പുതിയ ഭാരവാഹികളുടെ സ്ഥാനങ്ങള്‍ക്ക് തീരുമാനായത്.

ഫോമായുടെ നിലവിലെ ബൈലോയുടെ പതിനൊന്നാം ആര്‍ട്ടിക്കിളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയെന്നതാണ് ഈ കൗണ്‍സിലിന്റെ പ്രധാനധര്‍മ്മം. ഒരു വലിയ സംഘടനകയില്‍ ഉരുത്തിരിയുന്ന അഭിപ്രായവ്യത്യാസങ്ങള്‍ സംഘടനക്കുള്ളില്‍ തന്നെ തീര്‍പ്പുകല്പിക്കുവാന്‍ വേണ്ടിയുള്ള സംവിധാനമാണ് ഇത്. വളരെയധികം ഉത്തരവാദിത്വങ്ങളുള്ളതാണ് ഫോമായുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ എന്ന് ഉത്തമബോധ്യമുണ്ടന്ന് ചെയര്‍മാനായി സ്ഥാനമേറ്റ മാത്യു ചെരുവില്‍ കൗണ്‍സില്‍ അംഗങ്ങളെ ആദ്യമീറ്റിങ്ങില്‍ അഭിസംബോധന ചെയ്തുകൊണ്ട് ബോധിപ്പിച്ചു.

ഫോമായുടെ പുതിയ ജുഡീഷ്യല്‍ കൗണ്‍സിലിന് വേണ്ടിവരുന്ന എല്ലാ സഹായ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ കൗണ്‍സിലിനെ അഭിവാദ്യങ്ങളോടെ സ്വാഗതം ചെയ്തു.