കൊച്ചി ഐ.ജി ഓഫീസില്‍ അപേക്ഷ നല്‍കി. ഇത്തവണ ശബരിമലയ്ക്ക് പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.
നവംബര്‍ 26 ജന്മദിനമാണ്. അന്ന് മാലയിടാമെന്നാണ് കരുതിയിരുന്നത്. ഐജി ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തീരുമാനമെടുക്കും. ശബരിമലയ്ക്ക് കുടുംബമായാണ് പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പേടിയില്ലെന്നും രഹ്ന പറഞ്ഞു.
കഴിഞ്ഞ തവണ ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ന്നിരുന്നു. തെറ്റായ കാര്യമല്ല ചെയ്തത്. അത് തെളിയിക്കേണ്ടതുണ്ട്. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും രഹ്ന കൂട്ടിച്ചേര്‍ത്തു.