മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് നിര്‍ണായക വിധി വരാനിരിക്കെ എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി എന്‍.സി.പിയും ശിവസേനയും. മുംബൈയില്‍ തന്നെയുള്ള റിസോര്‍ട്ടുകളിലേക്കാണ് ഇവരെ മാറ്റിയത്. ഇതിനിടെ ശരദ് പവാറിനെ ഒപ്പം കൂട്ടാനായി ബിജെപി എം.പി സഞ്ജയ് കാക്കറെ ശരദ് പവാറിന്റെ വീട്ടിലെത്തി. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും പവാറിന്റെ വീട്ടിലുണ്ട്.
ശിവസേനയുമായുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാനാണ് സഞ്ജയ് കാക്കറെ പവാറിന്റെ വീട്ടിലെത്തിയതെന്നാണ് അറിയുന്നത്. ഇത് ബിജെപിയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
സഞ്ജയ് കാക്കറെയായിരുന്നു അജിത് പവാറിനെ ബിജെപി പാളയത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. ശരദ് പവാറിനും മരുമകന് അജിത് പവാറിനുമെതിരേ എന്‍ഫോഴ്സ്മെന്റ് കേസ് നിലവിലുണ്ട്. ഈ കേസില്‍ അന്വേഷണം നടന്നു വരികയാണ്. അതിനാല്‍ തന്നെ ഈ കേസിനെ മുന്നില്‍ നിര്‍ത്തി ശരദ് പവാറിനെ എതെങ്കിലും തരത്തിലുള്ള സമ്മര്‍ദത്തിലാക്കാനുള്ള ബിജെപിയുടെ അവസാന കളിയായിട്ടാണോ സഞ്ജയ് കാക്കറയുടെ കൂടിക്കാഴ്ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നിലവില്‍ അമ്ബത് എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് എന്‍.സി.പി അവകാശപ്പെടുന്നത്. ഒപ്പം നാല് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേനയും പറയുന്നു. എന്നാല്‍, അജിത് പവാറിനൊപ്പം 20 എം.എല്‍.എമാര്‍ ഉണ്ടെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. രാവിലെ പതിനൊന്നരയ്ക്കാണ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള അടിയന്തര ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതിനിടെ രണ്ട് എന്‍.സിപി എം.എല്‍.എമാരെ കാണാതായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഷഹാപൂര്‍ എം.എല്‍.എ ദൗലത്ത് ദരോദ, നിധിന് പവാര്‍ എന്നിവരെയാണ് കാണാതായത്.