ചെന്നൈ: ആര്.എസ്.പി നേതാവും പശ്ചിമബംഗാള്‍ മുന്‍മന്ത്രിയുമായ ക്ഷിതി ഗോസ്വാമി അന്തരിച്ചു. പുലര്‍ച്ചെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു.
ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് അവസാനമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബംഗാളില്‍ ദീര്‍ഘകാലം ജലസേചന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ആര്.എസ്.പി ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ക്ഷിതി ഗോസ്വാമിയുടെ മരണത്തില്‍ ആര്.എസ്.പി സംസ്ഥാന കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. സംസ്ക്കാര ചടങ്ങുകളില്‍ എന്‍.കെ പ്രേമചന്ദ്രന് പങ്കെടുക്കും. ആര്.എസ്.പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച ക്ഷിതി ഗോസാ്വാമി കര്‍ഷക പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.