ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ര്‍​ക്കാ​രി​നെ അ​വ​രോ​ധി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം​ചെ​യ്ത് കോ​ണ്‍​ഗ്ര​സും ശി​വ​സേ​ന​യും എ​ന്‍​സി​പി​യും സം​യു​ക്ത​മാ​യി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്പോ​ള്‍ ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി.

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് വേ​ണ്ടി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ക​പി​ല്‍ സി​ബ​ലും അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി​യും ഹാ​ജ​രാ​കും. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി ഘ​ട​ക​ത്തി​നു​വേ​ണ്ടി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ലു​മാ​യ മു​കു​ള്‍ റോ​ഹ​ത‌്‌​ഗി‍​യോ ഹ​രീ​ഷ് സാ​ല്‍​വേ​യോ ഹാ​ജ​രാ​കു​മെ​ന്നാ​ണ് വി​വ​രം. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​കു​ന്ന​ത് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ വേ​ണു​ഗോ​പാ​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി 11.30നാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റി​സ് എ​ന്‍.​വി.​ര​മ​ണ, ജ​സ്റ്റി​സ് അ​ശോ​ക് ഭൂ​ഷ​ണ്‍, ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഫ​ഡ്നാ​വി​സി​നെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​വ​രോ​ധി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര്‍​ജി​യി​ല്‍ കൂ​ടു​ത​ല്‍ കു​തി​ര​ക്ക​ച്ച​വ​ടം ത​ട​യാ​നാ​യി സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗ​വ​ര്‍​ണ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണു പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.