വനിതാ സംവിധായിക വിധു വിന്‍സെന്റ് ഒരുക്കിയ രണ്ടാമത്തെ ചിത്രമായ സ്റ്റാന്‍ഡ് അപ്പ് അടുത്തയാഴ്ച കേരളത്തിലെ തീയേറ്ററുകളില്‍ എത്തും . ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ സ്റ്റാന്‍ഡ് അപ്പ് കോമഡി ചെയ്യുന്ന ഒരു യുവതിയുടെയും അവളുടെ സൗഹൃദ കൂട്ടത്തിന്റെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം പറയുന്നത്. മികച്ച നടിക്കുള്ള കേരളാ സംസ്ഥാന അവാര്‍ഡ് നേടിയ നടിമാരായ നിമിഷാ സജയനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടന് ആണ്.
ഈ ചിത്രം നിര്‍മ്മിച്ച സംവിധായകനും, രചയിതാവും, നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണന് സ്റ്റാന്‍ഡ് അപ്പ് കണ്ടതിനു ശേഷം പറഞ്ഞ വാക്കുകള്‍ ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ ആന്റോ ജോസഫ് ആണ് ബി ഉണ്ണികൃഷ്ണന് ചിത്രത്തിന്റെ അഭിപ്രായം പങ്കു വെചിരിക്കുന്നത്. തങ്ങളോട് കഥ പറഞ്ഞതിലും ഗംഭീരമായി തന്നെ വിധു വിന്‍സെന്റ് ഈ ചിത്രം ഒരുക്കിയിട്ടുണ്ട് എന്നും ചിത്രത്തിന്റെ ക്ലൈമാക്സ് കാണുമ്ബോള്‍ പ്രേക്ഷകര്‍ എഴുനേറ്റു നിന്ന് കയ്യടിക്കുകയും ചെയ്യും എന്നാണ് ഉണ്ണികൃഷ്ണന് പറഞ്ഞു.