ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിസരശുചിത്വവും വിദ്യാര്‍ഥികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി.

വയനാട് ജില്ലയില്‍ ക്ലാസ് മുറിയില്‍ പാമ്ബു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തിലാണിത്.

എല്ലാ ഹെഡ്മാസ്റ്റര്‍മാരും അധ്യാപക രക്ഷാകര്‍തൃ സമിതി, അധ്യാപകര്‍, ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, എന്നിവരുടെ യോഗം വിളിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഇതു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.