കൊല്‍ക്കത്ത: പിങ്ക് പന്തില്‍ കൊഹ്‌ലിക്ക് സെഞ്ച്വറി. രാജ്യാന്തര ക്രിക്കറ്റില്‍ കൊഹ്ലിയുടെ 70ാം സെഞ്ച്വറിയാണിത്.159 പന്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൊഹ്‌ലി സെഞ്ച്വറിയിലെത്തി. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറി റെക്കോഡാണ് കൊഹ്ലി മറികടന്നത്.

കൊഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ച്വറിയാണ് കൊല്‍ക്കത്തയില്‍ പിറന്നത്. അര്‍ധസെഞ്ചുറിയുമായി പുറത്തായ വൈസ് ക്യാപ്റ്റന്‍ രഹാനെയുടെയും മികവില്‍ 766 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കൊഹ്‌ലി 124 റണ്‍സോടെയും രവീന്ദ്ര ജഡേജ 10 റണ്‍സോടെയും ക്രീസില്‍.

51 റണ്‍സെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെട്ടത്. 69 പന്തില്‍ 7 ഫോര്‍ സഹിതമാണ് രഹാനെ 51 റണ്‍സ് എടുത്തത്. ഇന്നലെ പൂജാരയും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.