തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. സിനിമ തിരക്കുകള്‍ക്കിടയിലും തങ്ങളുടേതായ സമയം താരങ്ങള്‍ കണ്ടെത്താറുണ്ട്. ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നാഗചൈതന്യയ്ക്കായുള്ള സാമന്തയുടെ പിറന്നാള്‍ ആശംസയാണ്. കുടുംബചിത്രത്തോടൊപ്പമാണ് തന്റെ പ്രിയപ്പെട്ടവന് താരം പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

 

പ്രിയപ്പെട്ടവനേ, എന്റെ ഓരേ ദിവസത്തെ പ്രാര്‍ഥനയും നിന്റെ സന്തോഷത്തിനു വേണ്ടിയാണ്. ദിവസങ്ങള്‍ കഴിയുന്തോറും നീ മികച്ച വ്യക്തിയായി മാറുന്നത് എനിയ്ക്ക് അഭിമാനമാണ്. എന്റെ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ താരം കുറിച്ചു. നാഗ ചൈതന്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സിനിമ ലോകവും ആരാധകരും രംഗത്തെത്തിയിരുന്നു.

 

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് നാഗ ചൈതന്യയും സാമന്തയും 2017 ല്‍ വിവാഹിതരാകുന്നത്. യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമാണ് നാഗ ചൈതന്യയെ വിവാഹം കഴിക്കാന്‍ സാധിച്ചതെന്ന് പല അഭിമുഖങ്ങളിലും സാമന്ത പറഞ്ഞിരുന്നു.