അറ്റ്‌ലാന്റ: ജോര്‍ജിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംഗീത സായാഹ്നം 2019 നവംബര്‍ 24 ന ജി എഫ്ജി എ ചര്‍ച്ച്, 6055 ഓക്ക്ബ്രൂക്ക് പാര്‍ക്ക്വേ, നോര്‍ക്രോസ്, ജോര്‍ജിയ 30093 വച്ച് നടത്തപ്പെടും. ഞയറാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സംഗീത വിരുന്നില്‍ അറ്റ്‌ലാന്റാ പട്ടണത്തിലുള്ള വിവിധ സഭകളില്‍ നിന്നുമുള്ള പ്രശസ്ത ഗായകരായ സണ്ണി പരവനേത്ത്, ഷൈന്‍ വര്‍ഗീസ്, സണ്ണി മാളിയേക്കല്‍, ജിജോ തോമസ്, നൈനാന്‍ കോടിയാട്ട്, സുനില്‍ ചെറിയാന്‍, റോയി മാമ്മന്‍, സൂസി മാളിയേക്കല്‍, ഗീത തോമസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. സഭാ വെത്യാസമില്ലാതെ എല്ലാവരെയും  ഈ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമായിരിക്കും. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഗാനങ്ങള്‍ ആലപിക്കുന്നതാണെന്നും സംഗീത വിരുന്നിനു ശേഷം ഡിന്നര്‍ ഉണ്ടായിരിക്കുന്നാതാണെന്നും സഭാ ശുശ്രൂഷകന്‍ റജി ശാമുവേല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:                                                                               പാസ്റ്റര്‍ രാജി ശാമുവേല്‍: 470.343.0846                                                                         ബ്രദര്‍ ഷാജി ജോണ്‍: 678.520.7479                                                                                      ബ്രദര്‍ സണ്ണി പരവനേത്ത: 404.368.1890