കൊച്ചി: കറുകുറ്റിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം നിര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കുണ്ടന്നൂര്‍ ജംക്ഷനു സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചിരുന്നു. തീ പടര്‍ന്ന ഉടന്‍ യാത്രക്കാര്‍ ചാടി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.

വെള്ളിയാഴ്ച ഉച്ചയോടെ അരൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.