കോട്ടയം : കൗമാരക്കാര്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. മദ്യപാനത്തിന്‍റെയും ലഹരി ഉപയോഗത്തിന്‍റെയും ദൂഷ്യഫലങ്ങളെക്കുറിച്ച്‌ കുട്ടികളെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിമുക്തി മിഷന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന പരിപാടിയുടെ ജില്ലാതല ഉത്ഘാടനം കോട്ടയം എം.ടി. സെമിനാരി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. മാണി സി.കാപ്പന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.