തിരുവനന്തപുരം: തിരുവനന്തപുരത്ത് കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച ഫ്ലാറ്റ് വടക്ക് നല്‍കി തട്ടിപ്പ്. വാടകക്കെടുത്ത സ്ഥലത്ത് മീഡിയ സ്കൂളിനായി ഫര്‍ണിഷ് ചെയ്ത യുവാവ് ഔദ്യാഗിക അനുമതികള്‍ ലഭിക്കാതെ ദുരിതത്തില്‍.യുവാവും കുടുംബവും താമസിക്കുന്ന മുറിയുടെ കറണ്ട് കണക്ഷനും ഫ്ലാറ്റ് ഉടമ വിച്ഛേദിച്ചു.തന്റെ രണ്ട് കുഞ്ഞു കുട്ടികള്‍ക്കും ഭാര്യക്കും ഒപ്പം ഇരുട്ടിലാണ് രാകേഷ് എന്ന യുവാവിന്റെ ജീവിതം ഇപ്പോള്‍.

തിരുവനന്തപുരം വികാസ് ഭവന് പുറകിലുള്ള നെപ്ട്യൂണ്‍ ഫ്ലാറ്റിലാണ് രാകേഷിന് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്.10 ലക്ഷം രൂപയോളം മുടക്കി മീഡിയ സ്കൂളിന് വേണ്ട പ്രവര്‍ത്തങ്ങളും നടത്തി.സ്ഥാപനത്തിന് വേണ്ട അനുമതിക്കായി ടി സി നമ്ബറും മറ്റ് രേഖകളും ചോദിച്ചപ്പോഴാണ് ചതിക്കപെടുവായിരുന്നു എന്ന സത്യം രാകേഷ് തിരിച്ചറിഞ്ഞത്. റോഡില്‍ നിന്നുള്ള ദൂര പരിധി , പ്രവേശന കവാടം ഉള്‍പ്പെടെ നിരവധി നിയമ ലംഘനങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്