മുംബൈ: മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാഷ്ട്രീയ അട്ടിമറിയില്‍ ഗവര്‍ണറുടേത് നാണംകെട്ട നടപടിയെന്ന് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേല്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യം നിലനില്ക്കും. കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം പാര്‍ട്ടിക്കൊപ്പമുണ്ടെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഗവര്‍ണറുടെ നടപടിക്കെതിരേ സംയുക്തമായി സുപ്രീം കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇതിനിടെ, ബിജെപിക്കുള്ള മറുപടിയെന്നോണം കോണ്‍ഗ്രസ്, എന്‍സിപി, സേന സഖ്യത്തിലെ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നിലെത്തിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. എംഎല്‍എമാരെ മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്ക് മാറ്റണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ടു വച്ചു.