മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശിവസേനയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ്. കിച്ചടി സര്‍ക്കാരിന് വേണ്ടിയല്ല ജനങ്ങള്‍ വോട്ട് ചെയ്തത്. സ്ഥിരതയുള്ള സര്‍ക്കാരാണ് മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപി-ശിവസേന സഖ്യത്തിന് ജനങ്ങള്‍ വ്യക്തമായ ഭൂരിപക്ഷം തന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ശിവസേന മറ്റു പാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനാലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും ഫഡ്നാവിസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയില്‍ അതിനാടകീയ നീക്കങ്ങളോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്‍സിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തിയത്. ശനിയാഴ്ച രാവിലെ ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.