മരടിലെ ഫ്ലാറ്റുകളുടെ പൊളിക്കല്‍ നടപടികള്‍ 2020 ജനുവരി 11നും 12നുമായി പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 11ന് ഹോളി ഫെയ്ത്തും ആല്‍ഫ വെഞ്ചേഴ്സും പൊളിക്കും. 12ന് ഗോള്‍ഡന്‍ കായലോരയും ജയിന് കോറലും പൊളിക്കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം , ഫ്ലാറ്റ് ഉടമകള്‍ക്ക് 61 കോടി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നഷ്ടപരിഹാരം നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെങ്കില്‍ സര്‍ക്കാറിന് സുപ്രീംകോടതി നിശ്ചയിച്ച കമ്മിറ്റിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.