ഹ്യൂസ്റ്റണ്‍: ഹാര്‍വെസ്റ്റ് ടിവി നെറ്റ്‌വര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍ ആയി ഫിന്നി രാജു നിയമിതനായി. നിരവധി ക്രൈസ്തവ, സാംസ്‌ക്കാരിക സാമൂഹ്യ സംഘടനകളില്‍ സജീവമാണ് ഫിന്നി രാജു.

മലയാളികള്‍ക്കിടയില്‍ ചിര പ്രതിഷ്ഠ നേടിയ ഹാര്‍വെസ്റ്റ് ടി.വി നെറ്റ് വര്‍ക്കിന്റെ ആഗോള വ്യാപകമായി അഞ്ചു ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു. ഹാര്‍വെസ്റ്റ് യുഎസ്എ, ഹാര്‍വെസ്റ്റ് കേരളം, ഹാര്‍വെസ്റ്റ് അറേബ്യ, ഹാര്‍വെസ്റ്റ് ഇംഗ്ലീഷ്, ഹാര്‍വെസ്റ്റ് ടിവി എന്നിവയാണിവ.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍വെസ്റ്റ് നെറ്റ് വര്‍ക്കിന്റെ ഫൗണ്ടറും എംടിയുമായ ബിബി ജോര്‍ജ് ചാക്കോയാണ് ഈ നിയമനം ഒരു വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചത്. ഫിന്നി രാജു ഹൂസ്റ്റണ്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ്.