ചിക്കാഗൊ: ചിക്കാഗൊ കുക്ക് കൗണ്ടിയില്‍ ഫുഡ് സ്റ്റാമ്പിന്റെ ആനുകൂല്യം ലഭിച്ചിരുന്ന 50000 പേര്‍ക്ക് ജനുവരി ഒന്ന് മുതല്‍ പുതിയ ജോലി കണ്ടെത്തുകയോ, അല്ലെങ്കില്‍ ആനുകൂല്യം നഷ്ടപ്പെടുകയോ ചെയ്യുമെന്ന് ഫെഡറല്‍ ഗവണ്മെണ്ടിന്റെ അറിയിപ്പില്‍ പറയുന്നു.
അമ്പത് വയസ്സിന് താഴെയുള്ളവര്‍ മൂന്ന് വര്‍ഷ പരിധിക്കുള്ളില്‍ 30 മണിക്കൂറെങ്കിലും ജോലി ചെയ്തിട്ടില്ലെങ്കില്‍ മൂന്ന് മാസത്തെ ഫുഡ് സ്റ്റാമ്പ് ആനുകൂല്യം നഷ്ടപ്പെടും. മാത്രമല്ല ആഴ്ചയില്‍ 20 മണിക്കൂറെങ്കിലും വളണ്ടിയര്‍മാര്‍ക്കോ ജോലി സംബന്ധിച്ച പരിശീലനമോ ചെയ്തിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ചിക്കാഗൊയിലെ 1.8 മില്ല്യണ്‍ ഫുഡ് സ്റ്റാമ്പ് ആനുകൂല്യം വാങ്ങുന്നവര്‍ പ്രായമുള്ളവരോ, കുട്ടികളോ അംഗവൈകല്യം സംഭവിച്ചവരോ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ഉത്തരവ് ബാധകമാവുകയില്ല.
1990 മാദ്ധ്യമത്തില്‍ നിലവില്‍ വന്ന ഫെഡറല്‍ നിയമത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കുക്ക് കൗണ്ടിയില്‍ മാത്രം 826000 പേര്‍ക്കാണ് ഇപ്പോള്‍ ഫുഡ് സ്റ്റാമ്പ് ആനുകൂല്യം ലഭിക്കുന്നത്. ഇത് 50000 പേര്‍ക്കാണ് മുകളില്‍ പറഞ്ഞ വ്യവസ്ഥ ബാധകമാകുന്നത്.
ഫുഡ് സ്റ്റാമ്പിനുള്ള നിയന്ത്രണങ്ങള്‍ ഫെഡറല്‍ ഗവണ്മെണ്ട് കര്‍ശനമാക്കിയതോടെ പലര്‍ക്കും ഇതിന്റെ ആനുകൂല്യം നഷ്ടപ്പെട്ടിട്ടുണ്ട്.