ന്യൂഡല്‍ഹി: യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 145 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു. അനധികൃത കുടിയേറ്റക്കാരും വിസ മാനദണ്ഡങ്ങള്‍ ലംഘിച്ച് താമസിക്കുന്നവരെയുമാണ് ഇന്ന് രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്തില്‍ ബംഗ്ലാദേശ്, ശ്രീലങ്ക സ്വദേശികളും ഉണ്ടായിരുന്നു. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും 20നും 35നും ഇടയില്‍ പ്രായമുള്ളവരാണ്.

അമേരിക്കന്‍ ജീവിതം സ്വപ്നം കണ്ട ഇവര്‍ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി യു.എസില്‍ പ്രവേശിച്ചത്. ഒരാള്‍ക്ക് യു.എസില്‍ പ്രവേശിക്കുന്നതിന് ഏജന്റുമാര്‍ 10-15 ലക്ഷം രൂപ ഈടാക്കിയിരുന്നു. ഇന്ത്യക്കാരില്‍ പലരും വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു യു.എസില്‍ താമസിച്ചിരുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ 18ന് മെക്‌സിക്കോയിലെ ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 311 ഇന്ത്യക്കാരെ നാടുകടത്തിയിരുന്നു. ബോയിങ് 747 വിമാനത്തില്‍ 60 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇവരെ ന്യൂഡല്‍ഹിയില്‍ എത്തിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും പഞ്ചാബ്- ഹരിയാന സ്വദേശികളായിരുന്നു. യു.എസിലേക്ക് കടക്കുന്നതിന് മീറ്ററുകള്‍ അകലെയാണ് പലരും പിടിക്കപ്പെട്ടത്.

അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന ആളുകളെ പരിശോധിക്കുന്നതില്‍ മെക്‌സിക്കോ പരാജയപ്പെട്ടാല്‍ എല്ലാ മെക്‌സിക്കന്‍ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെയ് മാസത്തില്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന