കൊളംബിയന്‍ താരം യുവാന്‍ കൊഡ്രാഡൊ യുവന്റസില്‍ പുതിയ കരാര്‍ ഒപ്പുവെച്ചു. 2022 വരെ നീണ്ടു നില്‍ക്കുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ക്ലബ് തന്നെ ഔദ്യീഗികമായി കൊഡ്രാഡൊ തുടരുമെന്ന വാര്‍ത്ത പങ്കുവെച്ചു. യുവന്റസില്‍ താന്‍ ഇതുവര്‍വ് ചെയ്ത കാര്യങ്ങളില്‍ സന്തോഷവാനാണെന്നും ഈ യാത്ര തുടരുന്നതിലും സന്തോഷമുണ്ടെന്നും കൊഡ്രാഡൊ പറഞ്ഞു.

2015ല്‍ ചെല്‍സിയില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ ആയിരുന്നു കൊഡ്രാഡൊ യുവന്റസില്‍ എത്തിയത്. അതിനു ശേഷം ഇറ്റലിയില്‍ ഗംഭീര പ്രകടനം തന്നെ താരം നടത്തി. 2017 ആയപ്പോള്‍ സ്ഥിര കരാറില്‍ യുവന്റസ് കൊഡ്രാഡെയെ സ്വന്തമാക്കി. ഇതുവരെ യുവന്റസിനായി നൂറില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം നാലു ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 8 കിരീടങ്ങള്‍ നേടാന്‍ കൊഡ്രാഡോയ്ക്ക് ആയിട്ടുണ്ട്.