ഭോപ്പാല്‍: മധ്യപ്രദേശില്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ തീരുമാനിച്ച്‌ കോണ്‍ഗ്രസ് സര്‍ക്കാര്‍. മരുന്ന് ഉത്പാദനത്തിനും, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനാണ് അനുമതി നല്‍കുന്നത്. എതിര്‍ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് കഞ്ചാവ് കൃഷിക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

ബയോപ്ലാസ്റ്റിക്, വസ്ത്ര നിര്‍മാണം, അര്‍ബുദത്തിനും കാന്‍സറിനുള്ള മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാം എന്ന് മധ്യപ്രദേശ് നിയമ മന്ത്രി പിസി ശര്‍മ പറഞ്ഞു. അതേസമയം ഈ തീരുമാനം പഞ്ചാബിന്റെ അവസ്ഥയിലേക്ക് ഉത്തരാഖണ്ഡിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഇത് ജനങ്ങളെ കഞ്ചാവിനു അടിമപ്പെടുത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.