പ്രവാസികളുടെയും വിനോദസഞ്ചാരികളുടെയും സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്ര ഇനി എയര്‍ ഇന്ത്യ എളുപ്പമാക്കും. ജംബോ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ എയര്‍ ഇന്ത്യ പൂര്‍ത്തിയാക്കി. എയര്‍ ഇന്ത്യയുടെ ജിദ്ദ കോഴിക്കോട് ജംബോ വിമാന സര്‍വീസ് ഡിസംബറില്‍ 25നാണ് ആരംഭിക്കുന്നത്.
ഡിസംബര്‍ 24ന് രാത്രി 11.05ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന ജംബോ വിമാനം 25ന് രാവിലെ 7.30ന് കോഴിക്കോട്ടെത്തും. ഈ സര്‍വീസിന് അടുത്തയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ ശ്രമം തുടങ്ങി. ഡല്‍ഹിയില്‍നിന്നും കോഴിക്കോട്ടെത്തി ജിദ്ദയിലേക്ക് പറക്കുന്ന രീതിയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യന്‍ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട് ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.
ഡല്‍ഹിയില്‍നിന്നും കോഴിക്കോട്ടെത്തി ജിദ്ദയിലേക്ക് പോകുന്ന നിലയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യന്‍ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട് ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. കരിപ്പൂരില്‍ ജിദ്ദ യാത്രക്കാരെ ഇറക്കിയശേഷം, വിമാനം ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്താനാണ് പുുതിയനീക്കം. നേരിട്ടുള്ള കോഴിക്കോട്ഡല്‍ഹി സര്‍വീസിന് ശരാശരി 3.1 മണിക്കൂര്‍ സമയമെടുക്കും. ഇങ്ങനെവരുമ്ബോള്‍ ഏഴുമണിക്കൂര്‍ പറക്കാനും അതുവഴി അനാവശ്യ പാര്‍ക്കിങ് ചാര്‍ജ് ഒഴിവാക്കാനും എയര്‍ ഇന്ത്യക്ക് സാധിക്കും.
രാവിലെ 11ന് ഡല്‍ഹിയില്‍ എത്തുന്ന വിമാനം വൈകുന്നേരം അഞ്ചിന് ഡല്‍ഹി-ജിദ്ദ, ഡല്‍ഹി-കോഴിക്കോട് യാത്രക്കാരുമായി കോഴിക്കോട്ട് എത്തും, കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കാരെയും കയറ്റി വൈകുന്നേരം 6.30ന് ജിദ്ദയിലേക്ക് പുറപ്പെടും.
ജിദ്ദ-കോഴിക്കോട് ഡല്‍ഹി, ഡല്‍ഹി-കോഴിക്കോട്-ജിദ്ദ മേഖലയില്‍ നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 747400 സര്‍വീസാവും ഇത്. ഡല്‍ഹി കോഴിക്കോട് മേഖലയില്‍ ഒരു നോണ്‍ സ്റ്റോപ്പ് സര്‍വീസ് കൂടി ഇതുവഴി ലഭ്യമാവും. നിലവില്‍ എയര്‍ ഇന്ത്യക്ക് മാത്രമാണ് ഒരേ ഒരു ഡല്‍ഹി-കോഴിക്കോട് നോണ്‍സ്റ്റോപ്പ് സര്‍വീസുള്ളത്.