വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് യാത്രതിരിക്കും. ജപ്പാനും കൊറിയയും ആണ് സന്ദര്‍ശിക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ജപ്പാന്‍ യാത്രാസംഘത്തിലുണ്ട്. 13 ദിവസമാണ് സന്ദര്‍ശനം.

ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, ഗതാഗതമേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.