മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പനി ബാധിച്ച്‌ വിശ്രമത്തിലായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി എത്തിയിരുന്നില്ല. പനി കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധനകള്‍ നടത്തുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.