വി​ജ​യ് സേ​തു​പ​തി​യും തൃ​ഷ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് ത​മി​ഴി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യ ചി​ത്ര​മാ​ണ് 96. ന​ഷ്ട​പ്ര​ണ​യ​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ചി​ത്ര​ത്തി​ൽ ഇ​രു​വ​രും അ​വ​ത​രി​പ്പി​ച്ച റാം, ​ജാ​നു എ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.

എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ജാ​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ പ്രേം​കു​മാ​ർ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത് മ​ഞ്ജു വാ​ര്യ​രെ​യാ​യി​രു​ന്നു. ഒ​രു ത​മി​ഴ് മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ഞ്ജു ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ക്ഷെ ഈ ​വി​വ​രം താ​ൻ പോ​ലും വൈ​കി​യാ​ണ​റി​ഞ്ഞ​തെ​ന്നും മ​ഞ്ജു പ​റ​യു​ന്നു.

ദു​ബാ​യി​ൽ ന​ട​ന്ന ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നു​ശേ​ഷം സം​വി​ധാ​യ​ക​ൻ പ്രേം​കു​മാ​ർ‌ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​ഞ്ജു​വി​നെ 96ലെ ​നാ​യി​ക​യാ​ക്കാ​ൻ ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നാ​യി പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ന്നും പ​ക്ഷെ വി​ജ​യ് സേ​തു​പ​തി​യു​ടെ ഡേ​റ്റി​ലും ഷൂ​ട്ടിം​ഗ് ഷെ​ഡ്യൂ​ളി​ലും ഉ​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ന​ട‌​ക്കാ​തെ പോ​യി എ​ന്നാ​ണ് പ്രേം​കു​മാ​ർ പ​റ​ഞ്ഞ​ത്. താ​ൻ ഒ​രി​ക്ക​ൽ​പോ​ലും ഈ ​സം​ഭ​വം അ​റി​ഞ്ഞി​ല്ലെ​ന്നും അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് മ​ഞ്ജു പ്രേ​മി​നോ​ട് പ​റ​ഞ്ഞ​ത്.

ഓ​രോ സി​നി​മ​യ്ക്കും ഓ​രോ നി​യോ​ഗ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യി മ​ഞ്ജു പ​റ​യു​ന്നു. ജാ​നു​വി​ന്‍റെ വേ​ഷം തൃ​ഷ മ​നോ​ഹ​ര​മാ​യി അ​ഭി​ന​യി​ച്ചു ഫ​ലി​പ്പി​ച്ചു​വെ​ന്നും മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞു.