രണ്ടു വയസുകാരിയുടെ ശരീരം അഞ്ചു ഗ്യാലൻ ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കൾക്കു തടവ് ശിക്ഷ. പിതാവ് സവാല ലൊറിഡൊ (32) മാതാവ് മോനിക്ക ഡൊമിങ്കസ് എന്നിവരെയാണ് കോടതി 14 ഉം 20 ഉം വർഷം തടവു ശിക്ഷക്ക് വിധിച്ചത്.

ഇരുവരും കുറ്റസമ്മതം ന‌ടത്തിയതിനാലാണ് ശിക്ഷയിൽ ഇളവുവരുത്തിയത്. ഇവരുടെ പേരിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. കുട്ടിയുടെ മരണകാരണം അപകടമാണെന്നായിരുന്നു മാതാവ് മോനിക്ക പറഞ്ഞത്. മരണശേഷം കുട്ടിയുടെ ശരീരം ഉപേക്ഷിക്കാൻ ഭർത്താവിനോട് ആവശ്യപ്പെ‌ട്ടതായും ഇവർ പറഞ്ഞു. ബാത്ത്ടബിൽ കുളിക്കുന്നതിനിടെ കുട്ടി മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പിതാവ് സവാല പറഞ്ഞത്.

അതേസമയം മരണകാരണം കണ്ടു പിടിക്കാനാകാത്തതിനാലാണു വധശ്രമത്തിന് കേസെടുക്കാൻ കഴിയാതിരുന്നതെന്ന് പോലീസ് പറഞ്ഞു. വെമ്പു കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.ബെഡ്‌റൂം ക്ലോസറ്റിൽ നിന്നാണ് അ‍ഞ്ചു ഗ്യാലൻ ആസിഡിന്‍റെ ബാരലും അതിനകത്ത് അഴുകി ദ്രവിച്ച കുട്ടിയുടെ ശരീരവും കണ്ടെത്തിയത്. ഇവർക്ക് ഈ കുട്ടിയെ കൂടാതെ ഒന്നു മുതൽ 11 വരെ പ്രായമുള്ള നാലു കുട്ടികളുമുണ്ട്.

കുട്ടികളെ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസ് കസ്റ്റഡിലെടുത്തു.