ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. ഡല്‍ഹിയിലെ കോടതിയാണ് അനുമതി നല്‍കിയത്. തീഹാര്‍ ജയിലിലെത്തി നവംബര്‍ 22-23 തീയതികളില്‍ ഇ.ഡിക്ക് ചിദംബരത്തെ ചോദ്യം ചെയ്യാം.
ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് ചിദംബരത്തിനെതിരെ ഇ.ഡി ഹരജി സമര്‍പ്പിച്ചത്. നേരത്തെ ചിദംബരത്തിെന്റ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ചിദംബരം സുപ്രീംകോടതിയില്‍ ജാമ്യഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.