വാഷിങ്ടണ്‍: ഇംപീച്ച്മെന്റ് നടപടി നേരിടുന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ രംഗത്ത് . ട്രംപിനെതിരെ മൊഴി നല്‍കിയിരിക്കുന്നത് യൂറോപ്യന്‍ യൂണിയനിലെ യു.എസ് അംബാസിഡറായ ഗോര്‍ഡന്‍ സോന്ഡ്ലാന്ഡാണ് . രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ ട്രംപിന്‍റെ അഭിഭാഷകനുമായി ചേര്‍ന്ന് യുക്രെയ്നില്‍ പ്രവര്‍ത്തിച്ചെന്നാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ .
‘തന്നോടും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരോടും യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലെന്‍സ്കിയില്‍ സമ്മര്‍ദം ചെലുത്താന്‍ ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകന്‍ ഗിലിയനി ആവശ്യപ്പെട്ടിരുന്നു . ട്രംപിന്‍റെ വ്യക്തമായ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നും’ ഗോര്‍ഡന്‍ വ്യക്തമാക്കി . എന്നാല്‍ ഗോര്‍ഡന്റെ ആരോപണങ്ങളെ ട്രംപ് നിഷേധിക്കുകയാണ് ചെയ്തത് .