പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും എളുപ്പത്തില്‍ പരിഹാരമാകുന്നു. . രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരാതി നല്‍കുന്നതിന് അവസരം ഒരുക്കുകയാണ് നോര്‍ക്ക റൂട്ട്സ്.
ഏത് വിദേശരാജ്യത്തുനിന്നും ടെലിഫോണിലോ, ലൈവ് ചാറ്റിലോ, ഇ മെയില്‍ സംവിധാനത്തിലോ, എസ്‌എംഎസ് മുഖാന്തിരമോ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാം. 0091 8802012345 എന്ന അന്താരാഷ്ട്ര ടോള്‍ഫ്രീ നമ്ബറില്‍ വിളിച്ചാല്‍ നോര്‍ക്ക റൂട്ട്സിന്റെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാം. പരാതികള്‍ രജിസ്റ്റര്‍ ചെയ്യുവാനും സാധിക്കും.
ഫോണില്‍ നിന്ന് ഈ നമ്ബറിലേയ്ക്ക് ഡയല്‍ ചെയ്തതിന് ശേഷം കോള്‍ ഡിസ്‌കണക്‌ട് ആവുകയും 30 സെക്കന്‍ഡിനുള്ളില്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററില്‍ നിന്നും കോള്‍ തിരികെ ലഭിക്കുകയും ചെയ്യും. ഈ സേവനം സൗജന്യമാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 1800 425 3939 എന്ന നമ്ബറില്‍ നിന്നും സേവനങ്ങള്‍ ലഭിക്കും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.