സ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചിയില്‍ വര്‍ധിച്ചത് ഒരു രൂപയോളം. കൊച്ചിയില്‍ ഈ മാസം ആദ്യം എഴുപത്തിയഞ്ചു രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 76.28 ആണ് വില.

രണ്ടാഴ്ചയ്ക്കിടെ ഒന്നര രൂപയുടെ വര്‍ധനവാണ് പെട്രോള്‍ വിലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പതിനാറു പൈസയാണ് പെട്രോളിന് വില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ 18 പൈസ, 14, 13, 16, 15 എന്നിങ്ങനെ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 77.63 രൂപയും കോഴിക്കോട് 76.61 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില

അതേസമയം ഡീസല്‍ വിലയില്‍ കഴിഞ്ഞയാഴ്ച കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല. ഒരു ദിവസം മാത്രമാണ് ഡീസല്‍ വില ഉയര്‍ന്നത്, അതും അഞ്ചു പൈസയുടെ നേരിയ വര്‍ധന.കഴിഞ്ഞ വ്യാഴാഴ്ച 69.49 രൂപയായിരുന്നു ഡീസല്‍ വില. ഇന്ന് 69.53 ആണ് ഡീസല്‍ വില.