തിരുവനന്തപുരം : പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപക്കാനിരിക്കെ കെഎസ്‌യു മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്ത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്ക് ശാസന. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ താത്കാലികമായി നിര്‍ത്തി വെച്ചു.