ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും കളി പറഞു കൊടുത്ത ഹൊ​സെ മൗ​റീ​ന്യോയെ ടോട്ടന്‍ഹാം മുഖ്യപരിശീലകനായി നിയമിച്ചു. 2023 സീസണിന്റെ അവസാനം വരെയാണ് നിയമനം. പുറത്താക്കപ്പെട്ട ടോട്ടന്‍ഹാം പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോക്ക് പകരക്കാരനായാണ് ഹൊ​സെ മൗ​റീ​ന്യോ വരുന്നത്.

ഡിസംബറില്‍ ഹൊ​സെ മൗ​റീ​ന്യോ യുണൈറ്റഡില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെ ചൈന, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും അദ്ദേഹം നിരസിച്ചു. കുറച്ചുകാലമായി സൂപ്പര്‍ കോച്ചുമായി ടോട്ടന്‍ഹാം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുതിയ ജോലിക്ക് സമ്മതം മൂളിയെന്ന് ഹൊ​സെ മൗ​റീ​ന്യോ തന്നെ വ്യക്തമാക്കി. ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരായാണ് മൗറീന്യോയുടെ ആദ്യ മത്സരം.