ന്യൂഡല്‍ഹി: 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു. വീസ ചട്ടങ്ങള്‍ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവര്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.
പുലര്‍ച്ചെ ആറിന് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ബംഗ്ലാദേശിലൂടെയാണു വിമാനം ഇന്ത്യയിലേക്കു പറന്നത്. സുരക്ഷാ പരിശോധനകള്‍ക്കുശേഷം തിരിച്ചയച്ചവരെ വിമാനത്താവളത്തില്‍നിന്നു വിട്ടയയ്ക്കും. ഒക്ടോബര്‍ 18-ന് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോയില്‍നിന്നു തിരിച്ചയച്ചിരുന്നു. മെക്സിക്കോയില്‍നിന്നു യുഎസിലേക്കു നുഴഞ്ഞുകയറാനായിരുന്നു ഇവരുടെ പദ്ധതി.