തിരുവനന്തപുരം: മാവോവാദികള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് മുസ്ലിം തീവ്രാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനെന്റ പ്രസ്താവനക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. പ്രസംഗത്തില്‍ പലരും പലതും പറയുമെന്നും രാഷ്ട്രീയക്കാര്‍ പറയുന്നെതല്ലാം പാര്‍ട്ടി നയമാണോ എന്നും ഇ.പി ജയരാജന്‍ ചോദിച്ചു.
അതേസമയം, പി. മോഹനെന്റ പ്രസ്താവനയെ പിന്തുണച്ച് പി. ജയരാജന്‍ രംഗത്ത് വന്നിരുന്നു. മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രവാദികളാണെന്നത് യാഥാര്ത്യമാെണന്നും ആ യാഥാര്‍ഥ്യം സമൂഹത്തിന് മുമ്ബില്‍ തുറന്നു പറയുകയാണ് മോഹനന്‍ ചെയ്തതെന്നുമായിരുന്നു പി. ജയരാജന്‍ പറഞ്ഞത്.