ഫ്‌ളോറിഡ: ഹോളി ഫാമിലി ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി അലൂമ്‌നി അമേരിക്കന്‍ വിഭാഗത്തിന്റെ അഞ്ചാം പുനഃസമാഗമം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയില്‍ നവംബര്‍ ഒമ്പതാം തിയതി നടന്നു.

ഈ സംഘടന രൂപീകരണം കൊണ്ടത് 2009 ല്‍ .ഹോളി ഫാമിലി ഹോസ്പിറ്റല്‍ ന്യൂ ഡല്‍ഹി നഴ്‌സിംഗ് സ്കൂളില്‍ നിന്നും ബിരുദധാരികളായി പിന്നീട് അമേരിക്കയിലേക്ക് 1965 മുതല്‍ കുടിയേറ്റം നടത്തി ഈനാടിന്റെ  വിവിധ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതും,  പെന്‍ഷന്‍ പറ്റിയവരുടെയും ഒരു രൂപീകരണമാണിത്.

വൈസ് പ്രസിഡന്റ് മേരി ജെയിംസ് സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് മേരി കുന്തറ സമ്മേളനം ഉല്‍ഗാടനം നടത്തി. ഇവിടെ സന്നിഹിതരായിരുന്ന നിരവധി നേഴ്‌സ്മാരുടെ പൂര്‍വ്വ അധ്യാപിക ആയിരുന്ന സിസ്റ്റര്‍ ലോറയില്‍ റയാന്‍ ആശംസാ സന്ദേശവും നല്‍കി. വിവിധ കലാപരിപാടികള്‍ക്കു ശേഷം സെക്രട്ടറി എല്‍സി ജെയിംസ് കൃതജ്ഞത ആശംസിച്ചു. അതിനുശേഷം നിശാ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

2021 ല്‍ സമാഗമനം ന്യൂയോര്‍ക്ക് പട്ടണത്തില്‍ നടത്തുന്നതിനും തീരുമാനമെടുത്തു.