ഹ്യൂസ്റ്റണ്‍:ഇന്ത്യ പ്രസ്‌ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി മുന്‍ കൈരളി ടിവി ബ്യുറോ ചിഫും ഇപ്പോള്‍ ഫ്രീലാന്‍സ് മീഡിയ ഇന്റര്‍നാഷണല്‍ സാരഥിയും ആയ ശങ്കരന്‍കുട്ടി പിള്ള തിരഞ്ഞെടുക്കപ്പെട്ടു. ഹാര്‍വെസ്റ്റ് ടിവി നെറ്റ്‌വര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ഫിന്നി രാജു ആണ് സെക്രട്ടറി. കൈരളി ടിവി ഹ്യൂസ്റ്റന്റെ പ്രമുഖ പ്രവര്‍ത്തകനും പ്രശസ്ത ഫോട്ടോഗ്രാഫറും ആയ മോട്ടി മാത്യു ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യാനെറ്റ് ഹ്യൂസ്റ്റണ്‍ ബ്യൂറോ ചീഫ് ജോര്‍ജ് തെക്കേമല, ഫ്‌ളവേഴ്‌സ് ടിവി ഹ്യൂസ്റ്റണ്‍ ഓപ്പറേഷന്‍ ചീഫ് ജോര്‍ജ് പോള്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ജിജു കുളങ്ങര ഇവന്റ് കോര്‍ഡിനേറ്റര്‍ ആയും വിജു വര്‍ഗീസ് (മലയാളി എഫ്എം) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ ആറാം തീയതി സ്റ്റാഫോര്‍ഡിലെ സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന പൊതു യോഗത്തിലാണ് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അനില്‍ ആറന്മുള, ജോയ് തുമ്പമണ്‍, ജോണ്‍ വര്‍ഗീസ്, ജോയ്‌സ് തോന്ന്യാമല, പ്രജിവ് നാണു, പ്രകാശ് വിശ്വംഭരന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ഇന്ത്യ പ്രസ് ക്ലബ് ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജോര്‍ജ് കാക്കനാടിനെ അഭിനന്ദിക്കാനും പൂര്‍ണ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു. 2021-ല്‍ ഹ്യൂസ്റ്റനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീരുമാനത്തിലുറച്ചു യോഗം പിരിഞ്ഞു. ചാപ്റ്റര്‍ പ്രസിഡണ്ട് ജോയ് തുമ്പമണ്‍ അധ്യക്ഷനായിരുന്നു.