കൊച്ചി : മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പത്ര സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി എത്തിയിരുന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയെന്നും കൂടുതല്‍ പരിശോധനക്കായി സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്.

കള്ളപ്പണ ആരോപണം അന്വേഷിക്കേണ്ടത് എന്‍ഫോഴ്സ്മെന്ര്‍റ് ആണെന്നും എന്‍ഫോഴ്സിനെ കക്ഷിയാക്കണമെന്നും സിംഗിള്‍ ബ‌ഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.

അഴിമതി പണം വെളുപ്പിക്കാന്‍ മുന്‍മന്ത്രി പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.