ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഎ ശ്രീകുമാര്‍. ലോകമെമ്ബാടുമായി വമ്ബന്‍ റിലീസായി എത്തിയ ചിത്രം നൂറ് കോടിക്കടുത്താണ് കളക്ഷന്‍ നേടിയത്. ഒടിയന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച്‌ സൂചന നല്‍കി സംവിധായകന്‍ എത്തിയിരുന്നു. എഷ്യയിലെ എറ്റവും മുതല്‍മുടക്കുളള സിനിമയാകും എന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചുകൊണ്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്.

സിനിമയിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുളള കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തെ ആസ്പദമാക്കിയുളളതാണ് ചിത്രമെന്ന് സംവിധായകന്‍ പോസ്റ്റിലൂടെ പറയുന്നു. ഗ്രാഫിക്ക് ഡിസൈനര്‍മാര്‍, ഇല്യൂസ്‌ട്രേറ്റര്‍മാര്‍,പുരാണങ്ങളെക്കുറിച്ച്‌ ആഴത്തിലുളള അറിവുളളവര്‍, പുരാവസ്തു ശാസ്ത്രഞ്ജര്‍, ഇന്ത്യന്‍ ചരിത്രകാരന്‍മാര്‍, വിഎഫ്ക്‌ട്‌സ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ക്കിടെക്റ്റുകള്‍ എന്നിവരെയാണ് ചിത്രത്തിലേക്ക് ആവശ്യമുളളത്.

എര്‍ത്ത് ആന്‍ഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയാണ് വിഎ ശ്രീകുമാര്‍. ഒടിയന് ശേഷം രണ്ടാമൂഴം എന്ന ചിത്രമൊരുക്കുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായിരുന്നില്ല. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു രണ്ടാമൂഴം ദൃശ്യവല്‍ക്കരിക്കാനായി സംവിധായകന്‍ ശ്രമിച്ചത്. എന്നാല്‍ എംടി പിന്മാറിയത് കാരണം ചിത്രം മുടങ്ങിക്കിടക്കുകയാണ്.