കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് തട്ടിപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
സംഭവത്തിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും പരിക്കേറ്റു. ഇരുവരും അറസ്റ്റ് വരിച്ചെന്നാണ് വിവരം.
സമരം സമാധാനപരമായി അവസാനിപ്പിക്കുന്നതിനാണ് താൻ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതെന്നും എന്നാൽ ഒരു പ്രകോപനവുമില്ലാതെ പ്രവർത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.