അറ്റ്‌ലാന്റ: ജോര്‍ജിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച് ഓഫ് ഗോഡ് സഭയില്‍ (GFGA Church of God, 6055 Oakbrook Pkwy, Norcross, GA 30093) “താങ്ക്‌സ്ഗിവിങ്’ സംഗീത വിരുന്ന് നടത്തപ്പെടുന്നു.

നവംബര്‍ 24 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ഗാനസന്ധ്യയില്‍ നിരവധി ഗാനങ്ങളിലൂടെ ക്രൈസ്തവ കൈരളിക്ക് അനേകം ഗാനങ്ങള്‍ സമ്മാനിച്ച അനുഗ്രഹീത ഗായകരായ സണ്ണി പരവനേത്ത് , ഷൈന്‍ വര്‍ഗീസ്, സണ്ണി മാളിയേക്കല്‍, സൂസി മാളിയേക്കല്‍ , ഗീത തോമസ്, ജിജോ തോമസ് , നൈനാന്‍ കോടിയാട്ട്, സുനില്‍ ചെറിയാന്‍, റോയ് മാമ്മന്‍ എന്നിവര്‍ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഗാനങ്ങള്‍ ആലപിക്കും.

സൗജന്യമായി നടത്തപ്പെടുന്ന സംഗീത വിരുന്നിനു ശേഷം ഡിന്നര്‍ ഉണ്ടായിരിക്കുന്നതാണെന്ന് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ റജി ശാമുവേല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 470 343 0846

പാസ്റ്റര്‍ റജി ശാമുവേല്‍ അറിയിച്ചതാണിത്.