കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ര​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ട​ന്‍ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്നു കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി ഓഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.