സ്വാതന്ത്ര്യം അര്‍ദ്ധരാത്രിക്ക് ശേഷം’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ടിനുപാപ്പച്ചനും ആന്റണി വര്‍ഗീസും വീണ്ടും ഒരുമിക്കുന്നു. ഇരുവരും ഒരുമിക്കുന്ന അജഗജാന്തരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിങ്കളാഴ്ചയാണ് നടന്നത്.

ആന്റണി വര്‍ഗീസ്, ടിനു പാപ്പച്ചന്‍, സുധി കോപ്പ, വിനീത്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ്, തുടങ്ങിയവരുള്‍പ്പടെ സിനിമയ്ക്ക് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ആന്റണി വര്‍ഗീസിനെക്കൂടാതെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചെമ്ബന്‍ വിനോദ് ,അര്‍ജുന്‍ അശോക് ,സാബുമോന്‍ ,സുധി കോപ്പ ,ലുക്ക് മാന്‍ ,ജാഫര്‍ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജിലേഷ് തുടങ്ങിയവരും അജഗജാന്തരത്തില്‍ അഭിനയിക്കുന്നുണ്ട്.