യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു.

ഇതേത്തുടര്‍ന്ന് യു.എ.ഇയില്‍ മൂന്നുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.

നിര്യാണത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, അബുദാബി കീരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.